play-sharp-fill
“ലോകകപ്പ് കഴിഞ്ഞു, അപ്പോൾ നമുക്ക് അങ്ങ് തുടങ്ങിയാലോ….”; ആരാധകര്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റണമെന്ന് മന്ത്രി എം.ബി.രാജേഷ്

“ലോകകപ്പ് കഴിഞ്ഞു, അപ്പോൾ നമുക്ക് അങ്ങ് തുടങ്ങിയാലോ….”; ആരാധകര്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റണമെന്ന് മന്ത്രി എം.ബി.രാജേഷ്

സ്വന്തം ലേഖിക

തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പ് ടൂര്‍ണമെന്റിനോടനുബന്ധിച്ച്‌ ആരാധകര്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റണമെന്ന് അഭ്യര്‍ഥിച്ച്‌ മന്ത്രി എം.ബി.രാജേഷ്.


കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആവേശത്തില്‍ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണമെന്നും എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. പലയിടത്തം ലക്ഷക്കണക്കിന് രൂപ ചെലവില്‍ കൂറ്റന്‍ കട്ടൗട്ടുകളും ഉയര്‍ത്തി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അതിഗംഭീരമായ ഒരു ലോകകപ്പ്‌ നമ്മളെല്ലാം ചേര്‍ന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ലോകകപ്പ്‌ ആവേശത്തില്‍ പങ്കുചേരുകയും അത്‌ ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു”.