ലോകടൂറിസം ദിനാഘോഷം: ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27ന് കുമരകത്ത് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു

Spread the love

കുമരകം: ലോകടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി കുമരകത്തെ റിസോർട്സിന്റെ സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘട്ടിപ്പിക്കുന്നു.

video
play-sharp-fill

സെപ്റ്റംബർ 27 ലോക ടൂറിസം ദിനത്തിൽ  രാവിലെ 8.00 ന് കുമരകം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തു നിന്നും ആരംഭിക്കുന്ന സൈക്കിൾ റാലി കുമരകംഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു ഫ്ലാഗ് ഓഫ് ചെയ്യുന്നു. തുടർന്നു കവണാറ്റിൻകര ടൂറിസം ഓഫീസിനു സമീപം റാലി എത്തിച്ചേരുന്നു.

കുമരകത്തെ  റിസോർട്ടുകളുടെ സംഘടനയായ  ചെമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ്  ആൻഡ് റിസോർട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈക്കിൾ റാലിയിൽ കുമരകത്തെ ഹോട്ടലുകളുടെ പ്രതിനിധികളോടൊപ്പം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ  സെക്കന്ററി സ്കൂളിലെ കുട്ടികളും അധ്യാപകരും ഉൾപ്പെടെ നൂറോളം പേർ  പങ്കെടുക്കും. സുസ്ഥിരമായ മാറ്റത്തിലൂന്നിയ ടൂറിസം എന്ന സന്ദേശമാണ് ഇത്തവണ ദിനാഘോഷങ്ങളുടെ ഭാഗമായി മുന്നോട്ടു വയ്ക്കുന്നത്. സംഘടനയുടെ ഭാരവാഹികളായ അഡ്വ. സലിംദാസ് ഇല്ലിക്കളം മനോജ്‌കുമാർ, ജീന ജേക്കബ്, എബ്രഹാം മാത്യു,  കെ ജി ബിനു എന്നിവർ  പരിപാടികൾക്കു നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group