ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെണ്‍ബാര്‍ബര്‍; വയസ് 108

Spread the love

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബാർബറായി ജപ്പാൻകാരിയെ തെരഞ്ഞെടുത്തു. 108 വയസുകാരിയാണ് ഈ വേള്‍ഡ് റെക്കോർ‌ഡ്സ് സ്വാന്തമാക്കിയത്.

ഷിറ്റ്സുയി ഹകോയിഷി എന്ന സ്ത്രീ കഴിഞ്ഞ 94 വർഷങ്ങളായി ഈ ജോലി ചെയ്യുകയാണ്. ഈ 108 -ാം വയസ്സിലും അത് തുടരുകയും ചെയ്യുന്നു.

 

മാർച്ച്‌ 5 -നാണ് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയില്‍ നടന്ന ചടങ്ങില്‍ ഹകോയിഷിക്ക് ഗിന്നസ് വേള്‍ഡ് റെക്കോർഡില്‍ നിന്നുള്ള ഈ അംഗീകാരം ലഭിച്ചത്. അവിടെ തന്നെയാണ് ഇപ്പോഴും അവർ തന്റെ ബാർബർഷോപ്പ് നടത്തുന്നത്. 1931 -ലാണ്, സ്വന്തം ജന്മനാട് വിട്ട് ഷിറ്റ്സുയി ടോക്കിയോയിലെ ഒരു ചെറിയ സലൂണിലേക്ക് അപ്രന്റീസായി വന്നത്. അതായിരുന്നു അവരുടെ കരിയറിന്റെ തുടക്കം. 20 -ാം വയസ്സില്‍ അവർ തന്റെ ബാർബർ ലൈസൻസ് നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1939 -ല്‍ ഷിറ്റ്സുയിയും ഭർത്താവും ടോക്യോയില്‍ സ്വന്തം ബാർബർ തുടങ്ങി. എന്നാല്‍, രണ്ടാം ലോക മഹായുദ്ധം അവരുടെ ജീവിതത്തെ ദുരിതത്തിലേക്ക് നയിച്ചു. ആ സമയത്താണ് അവരുടെ ഭർത്താവ് മരിക്കുന്നതും അവരുടെ സലൂണ്‍ വ്യോമാക്രമണത്തില്‍ തകരുന്നതും.

 

എന്നാല്‍, ആ പ്രതികൂല സാഹചര്യങ്ങളില്‍ ഒന്നും തന്നെ അവർ തളർന്നില്ല. 1953 -ല്‍ അവർ നകഗാവയിലേക്ക് മടങ്ങുകയും മറ്റൊരു ബാർബർഷോപ്പ് തുറക്കുകയും ചെയ്തു. അവിടെ സ്ഥിരമായി വരുന്ന വിശ്വസ്തരായ ഒരുപാട് ആളുകളുണ്ട്. ഈ ജോലി നിർത്താൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഷിറ്റ്സുയി പറയുന്നത്.

 

ഇതുകൊണ്ടൊന്നും തീരുന്നില്ല ഷിറ്റ്സുയിയുടെ നിശ്ചയദാർഢ്യം. 2020 -ലെ ടോക്യോ ഒളിംപിക്സില്‍ ദീപശിഖയേന്താനായി അവർക്ക്. അതിനായി കഠിനമായ പരിശ്രമവും അവർ നടത്തിയിരുന്നു. ആ അനുഭവത്തെ കുറിച്ച്‌ ഏറെ അഭിമാനത്തോടെയാണ് ഷിറ്റ്സുയി പറയുന്നത്. 108 -ാം വയസ്സിലും ജീവിതത്തെ ഇത്രയേറെ പൊസിറ്റീവായി കാണുന്ന ഷിറ്റ്സുയി ആർക്കും പ്രചോദനമാണ്.