
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കണ്ണാടിക്കൽ പുളിയംവയൽ സ്വദേശി മുഹമ്മദ് ഹനീഫ എൻ
കോഴിക്കോട്:- വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കണ്ണാടിക്കൽ പുളിയംവയൽ സ്വദേശി മുഹമ്മദ് ഹനീഫ എൻ. കാപ്പാട് ശ്വാദി മഹൽ ഓഡിറ്റോറിയത്തിൽ പ്രമുഖ മെന്റലിസ്റ്റും മോട്ടിവേഷൻ സ്പിക്കറുമായ നിപിൻ നിരാവത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിൽ ആർട്ട് ഓഫ് മെന്റലിസം അക്കാദമിയുടെ ഭാഗമായാണ് മുഹമ്മദ് ഹനീഫ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.നിലവിൽ കോഴിക്കോട് വെസ്റ്റ് ഹിൽ എംജി കാർ ഷോറുമിൽ എക്സസറിസ് ഇൻചാർജായി ജോലി ചെയ്യുന്നു.
sudheer
0