ഐഎസ് കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം സിറിയൻ സർക്കാരിന്റെ പിന്തുണയോടെ ജോർദാനും ചേർന്ന്

Spread the love

ഡമാസ്കസ് : ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയത് സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോർട്ടുകൾ. ആക്രമണത്തിൽ പങ്കെടുത്തെന്ന് ജോർദാനും സ്ഥിരീകരിച്ചു.

video
play-sharp-fill

ഐഎസിന്റെ 70 കേന്ദ്രങ്ങളിൽ നടത്തിയ വ്യോമ–കരയാക്രമണങ്ങളിൽ ഒട്ടേറെ ശത്രുക്കളെ വധിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അറിയിച്ചു. ഐഎസിനെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച പൽമീറയിൽ ഐഎസ് ആക്രമണത്തിൽ 2 യുഎസ് സൈനികരും ഒരു സഹായിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറിയയിൽ 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ബഷാർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിൽ പുതിയ ഭരണനേതൃത്വമുണ്ടായത്. ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസുമായി സഹകരിക്കുന്ന അശ്ശറാ കഴിഞ്ഞ മാസം വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു