video
play-sharp-fill
ഇന്‍ട്രോവേര്‍ട്ട് ആണോ..? പരുക്കന്‍ സ്വഭാവവും ബുദ്ധിജീവികളൊന്നുമല്ല.. ഇന്‍ട്രോവേര്‍ട്ടുകളായി മാറുന്നത് ഈ മൂന്ന് രീതിയിൽ

ഇന്‍ട്രോവേര്‍ട്ട് ആണോ..? പരുക്കന്‍ സ്വഭാവവും ബുദ്ധിജീവികളൊന്നുമല്ല.. ഇന്‍ട്രോവേര്‍ട്ടുകളായി മാറുന്നത് ഈ മൂന്ന് രീതിയിൽ

ന്നായി സംസാരിക്കുകയും എല്ലാകാര്യത്തിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന ബഹിർമുഖത്വം അഥവാ എക്ട്രാവേര്‍ട്ട് വ്യക്തിത്വത്തെയാണ് സമൂഹം പൊതുവെ നല്ല വ്യക്തിത്വമുള്ളവര്‍ എന്ന് പലപ്പോഴും വിശേഷിപ്പിക്കുക. എന്നാല്‍ സമൂഹത്തില്‍ മറ്റൊരു കൂട്ടരുണ്ട്, ഇന്‍ട്രോവേര്‍ട്ടുകള്‍ അഥവാ അന്തര്‍മുഖര്‍.

ഇക്കൂട്ടര്‍ അധികം സംസാര പ്രിയരാവണമെന്നില്ല. അതുകൊണ്ട് തന്നെ ഇവരെ നാണംകുണുങ്ങി, പരുക്കന്‍ സ്വഭാവമുള്ളവര്‍, ബുദ്ധിജീവികള്‍ എന്നിങ്ങനെ സമൂഹം മുദ്രകുത്താറുണ്ട്. അന്തര്‍മുഖത്വം ഉള്ള ആളുകളെപ്പറ്റി പല തെറ്റായ വിശ്വാസങ്ങളും ധാരണകളും സമൂഹത്തിലുണ്ട്.

ഇവരെ മനസിലാക്കാനും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യം മനസിലാക്കാനുമാണ് എല്ലാ വര്‍ഷവും ലോക ഇന്‍ട്രോവേര്‍ട്ട് ദിനം ആചരിക്കുന്നത്. 2011 മുതൽ ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ലോ​കമെമ്പാടും ആചരിക്കപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫെലിസിറ്റാസ് ഹെയ്ൻ ഐ പേർസോണിക് എന്ന തന്റെ ബ്ലോ​ഗിലൂടെ പങ്കുവെച്ച ആശയത്തോടെയാണ് ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ആചരിക്കാൻ ആരംഭിച്ചത്. അന്തര്‍മുഖരെ സമൂഹം സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് പൊളിച്ചെഴുതുന്നതില്‍ ഈ ദിനം നിര്‍ണായകമാണ്.

ലോക അന്തർമുഖ ദിനം നമ്മളെയെല്ലാം ശാന്തമായ നിമിഷങ്ങൾ സ്വീകരിക്കാനും വ്യക്തിപരമായ ഇടം, പ്രതിഫലനം, സ്വയം പരിചരണം എന്നിവയുടെ പ്രാധാന്യം തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കുന്നു.

മൂന്ന് തരത്തിലാണ് അന്തർമുഖരായി വ്യക്തിത്വങ്ങള്‍ രൂപപ്പെടുന്നത്. ചെറുപ്പം മുതല്‍ അതായത് വ്യക്തിത്വം വികസിച്ചു വരുന്ന കാലം മുതല്‍ സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുന്നവരാണ് ആദ്യ വിഭാഗം. ജീവിത സാഹചര്യവും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് അന്തര്‍മുഖരാകുന്നവരുമുണ്ട്. വിഷാദരോഗങ്ങൾ, സിംപിൾ സ്‌കീസോഫ്രീനിയ (ചിന്താമണ്ഡലത്തിൻ്റെ തകരാറുകൾ) മുതലായ മാനസിക രോ​ഗം കാരണവും അന്തർമുഖത്വം ഉടലെടുക്കാം.