ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിതഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള ഹരിതഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം വലിയ പള്ളിയില്‍ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് കുമാരനല്ലൂര്‍ യൂണിറ്റ് സെക്രട്ടറി രാജന്‍ സഖറിയായ്ക്കു വൃക്ഷതൈ നല്‍കി നിര്‍വ്വഹിച്ചു.

ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, കണ്‍വീനര്‍മാരായ എം.സി. ജോസഫ്, ജോസ് പുന്നൂസ്, ജയിന്‍ ജോണ്‍, കെ.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group