play-sharp-fill
ലോക പരിസ്‌ഥിതി ദിനാഘോഷം; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ നഴ്സിംഗ് എഡ്യൂക്കേഷൻ പുതുപ്പള്ളി എൻഎസ്എസ് യൂണിറ്റ് എസ്എസ്ജിപി എസ്എൻഎ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ കർമ്മ പരിപാടികൾക്ക് തുടക്കം

ലോക പരിസ്‌ഥിതി ദിനാഘോഷം; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ നഴ്സിംഗ് എഡ്യൂക്കേഷൻ പുതുപ്പള്ളി എൻഎസ്എസ് യൂണിറ്റ് എസ്എസ്ജിപി എസ്എൻഎ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ കർമ്മ പരിപാടികൾക്ക് തുടക്കം

സ്വന്തം ലേഖിക

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ നഴ്സിംഗ് എഡ്യൂക്കേഷൻ പുതുപ്പള്ളിയിലെ എൻഎസ്എസ് യൂണിറ്റ് എസ്എസ്ജിപി എസ്എൻഎ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ ലോക പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു.

പ്രൊഫ. സെലിൻ തോമസ്, പ്രിൻസിപ്പാൾ പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫ. റീത്താമ്മ എൻ ടി , വൈസ് പ്രിൻസിപ്പാൾ ഉറവിട സംസ്കരണത്തിലൂടെയുള്ള മലിനീകരണത്തിനൊരു പ്രതിവിധിക്ക് ആയിട്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

അഡ്വൈസർമാരായ പ്രൊഫ. സിന്ധു മാത്യു , ഷാസിയ നൂറിൻ , മരിയ ജോസ് എന്നിവരുടെ നേതൃത്വത്തിൽ മരം നട്ടുപിടിപ്പിക്കൽ, ഉദ്യാനവത്കരണം, റാലി ,കലാപരിപാടികൾ എന്നിവ ആസൂത്രണം ചെയ്‌തു.