
ലോകകപ്പ്; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ
ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാനസൗകര്യ നിർമ്മാണങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി ഹൈവേ പ്രൊജക്ടർ ഡിപ്പാർട്ട്മെന്‍റ് മാനേജർ എഞ്ചിനീയർ ബദർ ദർവിഷ് പറഞ്ഞു. രാജ്യത്തിന്‍റെ എല്ല മേഖലകളെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേ ശൃംഖലയണ് പൊതുമരാമത്ത് അതോറിറ്റി നിർമ്മിച്ചിരിക്കുന്നത്.
ഹൈവേ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ 98 ശതമാനവും പൂർത്തിയായി. ബാക്കിയെല്ലാം വേഗത്തിൽ പൂർത്തിയായി വരികയാണ്. ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന 863 കിലോമീറ്ററിലധികം റോഡുകൾ ഇതിനകം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.
അൽ മജ്ദ് റോഡ്, അൽഖോർ, ലുസൈൽ റോഡുകൾ, ജി-റിങ് റോഡ്, അൽ റയാൻ റോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0