ലോക ക്ലാസിക്ക് ത്രിദിന ഫിലിം ഫെസ്റ്റിവൽ കോട്ടയം പബ്ലിക് ലൈബ്രറി മിനി തിയറ്ററിൽ ആരംഭിച്ചു ; എഴുത്തുകാരി കെ.ആർ.മീര ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: വിശ്വസാഹിത്യത്തിലെ പ്രശസ്തമായ അഞ്ചു നോവലുകൾ ആസ്പദമാക്കി മൂന്നു ദിവസം നീളുന്ന ഫിലിം ഫെസ്റ്റിവൽ കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരി കെ.ആർ.മീര ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു . ന്യൂ വേവ് ഫിലിം സൊസൈറ്റി പ്രസിഡന്റ് മാത്യൂ ഓരത്തേൽ, കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ , സംവിധായിക ഫൗസിയ , ഫാ. എം.പി ജോർജ്എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് തിയറി ഓഫ് എവരി തിംഗ്.(ജയിൻ ഹാക്കിംഗ്) പ്രദർശിപ്പിച്ചു. 7ന് ഉച്ചകഴിഞ്ഞു 2.30ന് അന്ന കരേനിന (ലിയോ ടോൾസ്റ്റോയി) ,5.30ന് ഓൾഡ് മൻ ആൻഡ് ദ് സീ (ഏണസ്റ്റ് ഹെമിംഗ് വേ ) 8ന് 2.45ന് പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യമലയാള സിനിമ ചെമ്മീൻ (തകഴി ശിവശങ്കരപിള്ള ) 5.30ന് ലൗ ഇൻദി ടൈം ഓഫ് കോളറ (ഗബ്രിയേൽ ഗാർഷിയ മാർക്വസ്)