
ലോകത്തോട് ചൈനയുടെ കൊടും ചതി..! കൊറോണ പുറത്തെത്തിയത് വുഹാനിലെ ലാബിൽ നിന്നു തന്നെ: ഖനിയിൽ നിന്നും വവ്വാലിനെ ലാബിലെത്തിച്ചതായി തെളിവുകൾ പുറത്ത്; വൈറസ് പടർന്നത് വവ്വാലിൽ നിന്നു തന്നെ
ഇന്റർനാഷണൽ ഡെസ്‌ക്
വുഹാൻ: കൊറോണ എന്ന മാരക വൈറസിനെ ലോകത്തിലേയ്ക്കു തുറന്നു വിട്ടത് ചൈനയുടെ ലാബിൽ നിന്നാണെന്നതിനു കൂടുതൽ തെളിവുകൾ. വുഹാനിലെ വിവാദ ലാബിലേയ്ക്കു ചൈനയിലെ ഖനിയിൽ നിന്നുള്ള ശീതീകരിച്ച വവ്വാലുകളെ കൊണ്ടു പോകുന്നതു കണ്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. വവ്വാൽനിറഞ്ഞ ഖനിയിൽനിന്ന് ശീതീകരിച്ച് വൈറസിനെ വുഹാനിലെ ലാബിലെത്തിച്ചിരുന്നതായി ഖനിയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാരനാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏഴു വർഷം മുൻപ് യുനാനിലെ ഖനിയിൽനിന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറസ് സാംപിളുകൾക്ക് ഇപ്പോഴത്തെ കൊറോണ വൈറസുമായി അടുത്ത സാമ്യമുണ്ടെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
2013-ൽ തെക്കുപടിഞ്ഞാറൻ ചൈനയിൽ വവ്വാലുകൾ നിറഞ്ഞ ഒരു ചെമ്ബുഖനിയിൽനിന്ന് ശേഖരിച്ച്്, ശീതീകരിച്ച് വുഹാൻ ലാബിലേക്ക് അയച്ചതാണ് വൈറസ് സാംപിളുകൾ. അന്ന് വവ്വാലിന്റെ കാഷ്ഠം നീക്കം ചെയ്ത ആറു പേർക്ക് കടുത്ത ന്യുമോണിയ ബാധിച്ചിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു. വവ്വാലുകളിൽനിന്നു പടർന്ന കൊറോണ വൈറസ് ബാധിച്ചാണ് ഇവർ മരിച്ചതെന്നാണു സൂചനയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ ജീവനക്കാരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടർമാരെ ഉദ്ധരിച്ചാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം യുനാൻ പ്രവിശ്യയിലെ ഈ ഖനിയിൽ ബാറ്റ് വുമൺ എന്നറിയപ്പെടുന്ന വൈറോളജിസ്റ്റ് സി ഷെങ്‌ലി പരിശോധന നടത്തുകയും ചെയ്തിരുന്നു. 2013-ൽ യുനാനിൽനിന്നു ലഭിച്ച് ആർഎടിജി13 എന്ന ഒരു വൈറസുമായി കൊറോണയ്ക്ക് 96.2 ശതമാനം സാമ്യമുണ്ടെന്ന് സി ഷെങ്‌ലി ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. ചെമ്ബ് ഖനിയിൽനിന്നു ലഭിച്ചത് ഇതേ വൈറസ് തന്നെയാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വുഹാൻ ലാബ് മറുപടി പറഞ്ഞിട്ടില്ലെന്നും സൺഡേ ടൈംസ് റിപ്പോർട്ടിൽ പറയുന്നു