
ന്യൂഡൽഹി: കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങളോടെ മുൻപോട്ടു പോയാൽ 2047 ആകുമ്പോൾ ഇന്ത്യയ്ക്ക് ഉയർന്ന വരുമാനമുള്ള രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്.
അടുത്ത രണ്ട് പതിറ്റാണ്ടുകളില്‍ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളില്‍ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും എങ്കില്‍ മാത്രമേ വികസിത രാജ്യമായി ഉയരാൻ സാധിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.
വർദ്ധിച്ച നിക്ഷേപം, ഉയർന്ന സ്ത്രീ തൊഴില്‍ പങ്കാളിത്തം, മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമത എന്നിവയിലൂടെ ഇടത്തരം വരുമാന കെണി മറികടക്കാൻ ഇതിന് ത്വരിതപ്പെടുത്തിയ പരിഷ്കാരങ്ങള്‍ ആവശ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകും. ഉല്‍പ്പാദന മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകർഷിക്കണം.
ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നത് ഗുണകരമാകും. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. നവസാങ്കേതികവിദ്യകളും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും പ്രയോജനപ്പെടുത്തുന്നത് ഉല്‍പ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.
ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. എങ്കിലും ശക്തമായ ആഭ്യന്തര വിപണിയും യുവജനതയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു.
ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാല്‍, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനൊപ്പം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.



