ലോകത്തെ വിറപ്പിച്ചു നിർത്തുന്ന കോവിഡിനെ പ്രതിരോധിക്കാനുള്ള ആദ്യ പടി കടന്ന് ലോകം: കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം; ലോകം ഭീകരനായ വൈറസിനെ നിയന്ത്രണത്തിലാക്കുന്നു
തേർഡ് ഐ ബ്യൂറോ
ന്യൂയോർക്ക്: ലോകം മുഴുവൻ ഇന്ന് വീടിനുള്ളിൽ ഭയന്നു വിറച്ച് കഴിയുകയാണ്. കേവലം ഒരു വൈറസിന് ലോക പൊലീസായ അമേരിക്കയെയും ലോകത്തെയും തന്നെ വിരൽത്തുമ്പിൽ നിർത്തി അമ്മാമാടാൻ കഴിയുന്നു. ഈ ദുരിതകാലത്തിന് അറുതി എന്നുണ്ടാകുമെന്ന ആശങ്കയിലാണ് ലോകം മുഴുവൻ. ഇതിനിടെയാണ് പ്രതീക്ഷ നൽകുന്ന വാർത്തകൾ അമേരിക്കയിൽ നിന്നും ഉണ്ടാകുന്നത്.
കോവിഡ് വാക്‌സിൻ പരീക്ഷണം , ആദ്യഫലങ്ങൾ വിജയകരമെന്ന് സൂചനയാണ് വാഷിംഗ്ടണിൽ നിന്നും ഉണ്ടാകുന്നത്. ഫലങ്ങൾ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കൻ ബയോടെക്നോളജി എന്ന സ്ഥാപനമാണ്. വാക്‌സിൻ ആദ്യം പരീക്ഷിച്ച കുറച്ച്പേരിൽ നിന്ന് ലഭിച്ച ഫലം പ്രതീക്ഷ നൽകുന്നതാണെന്ന് അമേരിക്കൻ ബയോടെക്നോളജി സ്ഥാപനമായ മോഡേണയാണ് അറിയിച്ചത്. എട്ടുപേരിൽ നടത്തിയ പരീക്ഷണത്തിൽ എം.ആർ.എൻ.എ 1273 വാക്‌സിൻ അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചതായി മോഡേണ അവകാശപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗമുക്തി നേടിയവരിൽ കാണുന്ന പ്രതിരോധ ശേഷിയാണ് വാക്‌സിൻ എടുത്തവരിലും കാണാൻ കഴിഞ്ഞതെന്നാണ് മോഡേണയെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 45 പേരിൽ നടത്തിയ ആദ്യഘട്ട വാക്‌സിൻ പരീക്ഷണത്തിന്റെ പൂർണഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, വാക്‌സിൻ സുരക്ഷിതമാണെന്നാണ് മോഡേണ അവകാശപ്പെടുന്നത്.
മൂന്ന് ഗ്രൂപ്പുകളായി 15 പേരാണ് വാക്‌സിന്റെ വിവിധ ഡോസുകൾ എടുത്തത്. രണ്ടാംഘട്ടത്തിൽ കൂടുതൽ പേരിൽ പരീക്ഷണം നടത്തുമെന്ന് മോഡേണ അവകാശപ്പെടുന്നു. വാക്‌സിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള മൂന്നാമത്തെയും അവസാനത്തെയും സുപ്രധാനവുമായ പരീക്ഷണം ജൂലായിൽ നടക്കും.
എന്നാൽ, ആറു മാസമെങ്കിലും എടുത്ത് മാത്രമേ വാക്‌സിന്റെ ഫലങ്ങൾ എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ സാധിക്കൂ. ഇതിനായി പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലാണ്. വാക്‌സിൻ എത്തിയെങ്കിൽ മാത്രമേ ലോകത്ത് ഇനി കോവിഡ് നിയന്ത്രണം സാധ്യമാകു എന്നാണ് ലഭിക്കുന്ന സൂചന. ഇല്ലെങ്കിൽ ആളുകൾ വ്യക്തി ശുചിത്വം ഉറപ്പാക്കുന്നതിനും സ്വയം നിയന്ത്രണങ്ങൾക്കും തയ്യാറാകേണ്ടി വരും.