video
play-sharp-fill

ലോക കുട്ടികളുടെ ദിനാചാരണവും പ്രമേഹ ദിനാചരണവും ശനിയാഴ്ച നടക്കും

ലോക കുട്ടികളുടെ ദിനാചാരണവും പ്രമേഹ ദിനാചരണവും ശനിയാഴ്ച നടക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വേൾഡ് ചിൽഡ്രൻസ് ഡേയും പ്രമേഹരോഗ ദിനാചരണവും നവംബർ 14 ന് ശനിയാഴ്ച കോട്ടയത്ത് നടക്കും. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി. യും കോട്ടയം , എസ്.എച്ച് മെഡിക്കൽ സെൻറർ ആശുപത്രിയും സംയുക്തമായി ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രമേഹ ബോധവൽക്കരണ സെമിനാറും നഴ്‌സിങ് വിദ്യാർഥികൾ ഉൾപ്പെടെ യുവജനങ്ങൾക്കായി യൂത്ത് എംപവർമെൻറ് സെമിനാറും സംഘടിപ്പിക്കുന്നു.

പ്രശസ്ത ഡയബറ്റോളജിസ്റ്റ് ലയൺ ഡോ.ഗോപിനാഥൻ പിള്ളയും ഇൻറർനാഷണൽ ട്രെയിനർ എം.ജി.എഫ് ലയൺ അഡ്വക്കേറ്റ് വാമൻകുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. എസ്.എച്ച് മെഡിക്കൽ സെൻറർ ഡയറക്ടർ സിസ്റ്റർ കാതറിനിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവഞ്ചിയൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ എം.ജെ.എഫ് ലെഫ്.ഡോ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഫസ്റ്റ് വിഡിജെ പി.എം.ജെ.എഫ് ലെഫ് പ്രിൻസ് സ്‌കറിയ, സെക്കൻഡ് വി.ഡി.ജെ കെ.ജി തോമസ് ഐ.പി.എസ് , പീഡിയാട്രീഷൻ ഡോക്ടർ ,ഡിസ്ട്രിക്ട് ചെയർപേഴ്‌സൺമാരായ ലഫ് ആൻറണി കുര്യാക്കോസ്, ലഫ് സിബി പ്ലാത്തോട്ടം എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നതുമാണ്.