എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു ; ഒരാള്‍ക്ക് പൊള്ളലേറ്റു ; എട്ടുപേർ വിവിധ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വടകര എടച്ചേരിയില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഒരാള്‍ക്ക് പൊള്ളലേറ്റു. എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം.

തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം കെട്ടുവീണു. ഒരാള്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്‌കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴുപേരെ നാദാപുരത്തെ ആശുപത്രിയിലും ഒരാളെ വടകര ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യനില അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.