മാലിന്യ കൂമ്പാരത്തിൽ മൂന്നര പവൻറെ താലിമാല; തിരഞ്ഞ് പിടിച്ച് തിരിച്ചുകൊടുത്ത് തൊഴിലാളികൾ

മാലിന്യ കൂമ്പാരത്തിൽ മൂന്നര പവൻറെ താലിമാല; തിരഞ്ഞ് പിടിച്ച് തിരിച്ചുകൊടുത്ത് തൊഴിലാളികൾ

സ്വന്തം ലേഖകൻ

പേരമംഗലം: മാലിന്യക്കവറിൽ വീട്ടമ്മയുടെ മൂന്നരപവൻ താലിമാല. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ കവറിലാണ് അറിയാതെ താലിമാലയും ഉൾപ്പെട്ടത്. ശുചീകരണ തൊഴിലാളികൾ മാലിന്യത്തിൽ തിരഞ്ഞ് മാല കണ്ടുപിടിച്ചു കൊടുത്തു.

അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാൻറിലെ തൊഴിലാളികളാണ് താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനൽകി മാതൃകയായത്. പുറനാട്ടുകര സ്വദേശി ബിജി രാജേഷിൻറെ മൂന്നരപവൻ മാലയാണ് തിരികെ കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറാനാട്ടുകര 12ാം വാർഡിലെ മാലിന്യ പ്ലാൻറിലെത്തിയ ബിജി തൻറെ മാല മാലിന്യത്തിൽ പെട്ടതായി സംശയം പ്രകടിപ്പിച്ചു. ഇതോടെ കവറുകൾ വേർതിരിച്ച് തൊഴിലാളികൾ മാലയ്ക്കായി തിരഞ്ഞു. കണ്ടെത്തിയ മാല ബിജിക്ക് കൈമാറുകയും ചെയ്തു.

ആദ്യം നടത്തിയ തിരിച്ചിലിൽ മാല ലഭിക്കാത്തതിനാൽ വളരെ സൂക്ഷമമായി തൊഴിലാളികൾ വീണ്ടും തിരയുകയായിരുന്നു. തുടർന്നാണ് ദിവസങ്ങൾക്ക് ശേഷമാണ് മാല കണ്ടെത്തിയത്.