
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കാൽവഴുതിവീണ് തൊഴിലാളിക്ക് പരിക്ക്.
മുണ്ടക്കയം സ്വദേശി മധു (54) വിനാണ് പരിക്കേറ്റത്. കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് പതിച്ച മധുവിന്റെ ഉപ്പുറ്റിയിൽ കമ്പിത്തുളച്ചു കയറിയാണ് പരിക്കേറ്റത്.
നാട്ടുകാരുടെ സഹകരണത്തോടെ മധുവിന്റെ സഹപ്രവർത്തകർ കട്ടർ ഉപയോഗിച്ച് കമ്പി അറുത്തു മാറ്റിയതിനുശേഷം കാല് പുറത്ത് എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം മധുവിനെ സൈറ്റിൽ നിന്നും പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



