കാണാതായ ഇതര സംസ്ഥാന തൊഴിലാളി കിണറിനുള്ളിൽ മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നന്ദു വിശ്വാസ് (59) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇയാളെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് വൈകീട്ടോടെ പോത്തൻകോട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് ഇന്ന് രാവിലെ കൂടെയുള്ളവർ വെള്ളം കോരുന്ന സമയത്ത് കിണറിനുള്ളിൽ മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.