
തിരുവനന്തപുരം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
ചെറ്റച്ചൽ പൊട്ടഞ്ചിറ സ്വദേശി പ്രകാശ് ( 42 ) ആണ് മരിച്ചത്. ഇന്ന് രാവിലെ വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം.
വൈദ്യുതാഘാതമേറ്റ പ്രകാശിനെ സമീപത്തുണ്ടായിരുന്നവർ വിതുര താലൂക്ക് ആശുപത്രിയിലും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ വിതുര പൊലീസ് കേസ് എടുത്തു.