കിണർ നിർമ്മാണത്തിനിടെ പടവ് ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി
പനമരം : വയനാട് പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ അപകടം തൊഴിലാളി മരിച്ചു.
കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് (40) ആണ് മരിച്ചത്. കിണർ നിർമ്മാണത്തിനിടെ പടവ് തകർന്നായിരുന്നു അപകടം സംഭവിച്ചത്. കിണറിലകപ്പെട്ട മറ്റ് രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ വയനാട് മെഡി: കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0