play-sharp-fill
പോലീസ് ഇന്റലിജസ് വകുപ്പുകളില്‍ അടക്കം ജോലി വാഗ്ദാനം; 35 ലക്ഷം തട്ടി യുവതികള്‍; പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; യുവതികളെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

പോലീസ് ഇന്റലിജസ് വകുപ്പുകളില്‍ അടക്കം ജോലി വാഗ്ദാനം; 35 ലക്ഷം തട്ടി യുവതികള്‍; പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; യുവതികളെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: പോലീസ് ഇന്റലിജസ് വകുപ്പുകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം തട്ടിയ യുവതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. അടൂര്‍ സ്വദേശി ആര്‍.രാജലക്ഷമി, തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മി എന്നീ യുവതികളും ഇവരുടെ സുഹൃത്തുകളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

ഇൻകം ടാക്‌സ്, വിജിലൻസ് , ജിഎസ്ടി തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ വ്യാജ തസ്തികകള്‍ ചേര്‍ത്ത് പി.എസ.്‌സിയുടെ പേരില്‍ വ്യാജ കത്ത് നല്‍കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത യുവതികള്‍ ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്നും 5 ലക്ഷം രൂപ വരെ തട്ടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു പലരില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി കമ്മീഷണര്‍ സി.എച്ച്‌ നാഗ രാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പു വഴി ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ തപ്പിയെടുത്ത പ്രതികള്‍ അവരെ ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥിയുടെ വിശ്വാസവും ആര്‍ജിച്ചു. ഇതിന് ശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയതും ഓണ്‍ലൈൻ ഇടപാടിലൂടെ പണം കൈപ്പറ്റിയതും.പ്രതികളെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.