play-sharp-fill
വയോധികനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച മിടുക്കന്മാർക്ക് സ്‌കൂളിന്റെ ആദരം.. അനീതിയുടെ കണ്ണ് തുറപ്പിച്ച ആ മിടുക്കന്മാർ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതനിലെ കുട്ടികൾ;; സോഷ്യൽ മീഡിയ തിരഞ്ഞ മിടുക്കന്മാരെ ഒടുവിൽ കണ്ടെത്തി

വയോധികനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച മിടുക്കന്മാർക്ക് സ്‌കൂളിന്റെ ആദരം.. അനീതിയുടെ കണ്ണ് തുറപ്പിച്ച ആ മിടുക്കന്മാർ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതനിലെ കുട്ടികൾ;; സോഷ്യൽ മീഡിയ തിരഞ്ഞ മിടുക്കന്മാരെ ഒടുവിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: ഓൺലൈൻ ഗെയിമുകളുടെ ലോകത്ത് മയങ്ങിക്കിടന്ന യുവതലമുറയെപ്പറ്റിയുള്ള പരാതിയാണ് ലോകം മുഴുവനും. ഇതിനിടെ മാതൃകയാക്കാവുന്ന യുവാക്കളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ വയോധികനെ റോഡ് മുറിച്ചു കടക്കാൻ ഇരുവരും സഹായിക്കുന്ന വീഡിയോയും ചിത്രവും തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ യുവാക്കൾ ആരാണെന്നാണ് കോട്ടയത്തെ സോഷ്യൽ മീഡിയ ഫോറങ്ങളിൽ ചർച്ച നടന്നിരുന്നത്. ഒടുവിലാണ് ഇത് ആരാണ് എന്നു ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളായ ചാന്നാനിക്കാട് പുളിമൂട്ടിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അനന്തുവും, പുത്തനങ്ങാടി നടുവിലേടത്ത് വിഷ്ണു ദാസിൻരെ മകൻ വൈശാഖ് എൻ.വിഷ്ണുവുമായിരുന്നു ആ മിടുക്കൻമാരെന്നാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോട്ടയം കഞ്ഞിക്കുഴിയിൽ വെച്ച് വഴി ക്രോസ് ചെയ്യുവാൻ നിന്ന സുഖമില്ലാത്ത പ്രായംചെന്ന ആളെ കൈപിടിച്ച് വഴി കടത്തി വിടുന്നതാണ് ദൃശ്യം.

സ്‌കൂൾ യൂണിഫോമിലുള്ള രണ്ട് ആൺകുട്ടികളാണ് സഹായഹസ്തവുമായി എത്തിയത്. കുട്ടികളെപ്പറ്റിയുള്ള നെഗറ്റീവ് വാർത്തകൾ മാത്രമല്ല ഇത്തരം നന്മയുള്ള വാർത്തകളും പങ്കുവയ്ക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ വാർത്ത പുറം ലോകത്തെത്തിച്ചത്. വാർത്ത ശ്രദ്ധയിൽ പെട്ട സ്‌കൂൾ അധികൃതർ കുട്ടികളെ തിരിച്ചറിയുകയും ഇവരെ ആദരിക്കുകയുമായിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ സ്മിതയുടെ നേതൃത്വത്തിലാണ് കുട്ടികളെ ആദരിച്ചത്. തുടർന്നു ഇവർക്ക് സ്‌കൂളിന്റെ വക മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു.