
അടുക്കളയില്‍ സ്ഥിരമായി കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? തടി കൊണ്ടുള്ള കട്ടിങ് ബോർഡ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം
കോട്ടയം: അടുക്കളയിലെ പണികള്‍ എളുപ്പമാക്കുന്ന നിരവധി ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചക്കറികള്‍ മുറിക്കുന്നതിനും പലതരം സംവിധാനങ്ങള്‍ ഇന്നുണ്ട്.
അതില്‍ പ്രധാനിയാണ് പച്ചക്കറികള്‍ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകള്‍. കട്ടിങ് ബോർഡുകള്‍ ഇല്ലാത്ത അടുക്കളകള്‍ ഇന്ന് കുറവായിരിക്കും. പലതരത്തിലുള്ള കട്ടിങ് ബോർഡുകളാണ് ഉള്ളത്. എന്നാല്‍ തടി കൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം.
ജോലി എളുപ്പമാക്കുന്നതിലുപരി റിസ്‌ക്കുകളും കൂടുതലാണ് ഇതില്‍. ഇവ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. കട്ടിങ് ബോർഡിലുള്ള കാണാൻ കഴിയാത്ത സുഷിരങ്ങള്‍ നമ്മള്‍ മുറിച്ച പച്ചക്കറികളില്‍ നിന്നുള്ള ഈർപ്പത്തെ വേഗം ആഗിരണം ചെയ്യും. ഇത് ഫംഗസ്, പൂപ്പല്‍, മറ്റ് ബാക്റ്റീരിയകള്‍ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
2. തടി കൊണ്ടുള്ള കട്ടിങ് ബോർഡുകള്‍ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. അത്തരത്തില്‍ കേടുവന്ന കട്ടിങ് ബോർഡുകള്‍ നന്നായി വൃത്തിയാക്കാൻ സാധിക്കാതെ വരാം. ഇത് ആരോഗ്യത്തിന് ഹാനികരമാകുന്ന ബാക്റ്റീരിയകള്‍ പെരുകാൻ അവസരമുണ്ടാക്കും.
3. ബാക്ടീരിയ നിറഞ്ഞ കട്ടിങ് ബോർഡ് കൊണ്ട് പച്ചക്കറികള്‍ മുറിക്കുകയാണെങ്കില്‍ അവ ഭക്ഷണത്തില്‍ വരുകയും അതുമൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
4. ചില സമയങ്ങളില്‍ കട്ടിങ് ബോർഡില്‍ നിന്നുള്ള തടിയുടെ കണികകള്‍ ഭക്ഷണത്തില്‍ ചേർന്നെന്നു വരാം. ഇത് അറിയാതെ ഭക്ഷണം കഴിക്കുമ്ബോള്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് വഴിയൊരുക്കും.
5. പച്ചക്കറികള്‍, മാംസം, മത്സ്യം തുടങ്ങിയവ മുറിക്കാൻ ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കരുത്. ഇത് ഭക്ഷണ വസ്തുക്കളിലെ അണുക്കളെ മറ്റ് ഭക്ഷണ ഇനത്തിലും പകരാൻ കാരണമാകും.
6. ഉപയോഗിക്കുമ്ബോഴും ഉപയോഗശേഷവും കട്ടിങ് ബോർഡ് വൃത്തിയായി കഴുകി സൂക്ഷിക്കണം. കഴുകിയതിന് ശേഷം കട്ടിങ് ബോർഡിലെ ഈർപ്പം പൂർണമായും പോയെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.