
നിരന്തരമായി ഉപയോഗിക്കുമ്പോൾ തടി പാത്രങ്ങളിൽ അഴുക്ക് ഉണ്ടാവുകയും നിറം മങ്ങുകയും ചെയ്യാറുണ്ട്; തടിയിൽ സുഷിരങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണാവശിഷ്ടങ്ങൾ പാത്രത്തിൽ എളുപ്പത്തിൽ പറ്റിയിരിക്കും; തടിപ്പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി
നിരന്തരമായി ഉപയോഗിക്കുമ്പോൾ തടി പാത്രങ്ങളിൽ അഴുക്ക് ഉണ്ടാവുകയും നിറം മങ്ങുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും മഞ്ഞളും തക്കാളിയും കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കിയാൽ പാത്രം പെട്ടെന്ന് നിറം മങ്ങുന്നു.
തടിയിൽ സുഷിരങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണാവശിഷ്ടങ്ങൾ പാത്രത്തിൽ എളുപ്പത്തിൽ പറ്റിയിരിക്കും. അതിനാൽ തന്നെ ഓരോ തവണ ഉപയോഗം കഴിയുമ്പോഴും കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
തടികൊണ്ടുള്ള പാത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞാലോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. തടിപ്പാത്രത്തിലെ നിറം മങ്ങൽ, ദുർഗന്ധം എന്നിവ ഒഴിവാക്കാൻ സ്ഥിരമായി എണ്ണ പുരട്ടിയാൽ മതി. താടിയിലെ ജലാംശം നിലനിർത്തുന്നതിനും എണ്ണ പുരട്ടുന്നത് നല്ലതാണ്.
2. പാത്രത്തിൽ പിളരലോ, വളയലോ, പൊട്ടലോ ഉണ്ടോയെന്ന് എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അതിനർത്ഥം പാത്രം പഴയതായെന്നാണ്. അതിനാൽ തന്നെ പുതിയത് വാങ്ങേണ്ടതുണ്ട്.
3. തടിപ്പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ വിനാഗിരിയും ചെറുചൂട് വെള്ളവും ഉപയോഗിക്കാം. വിനാഗിരി ചേർത്ത വെള്ളത്തിൽ അര മണിക്കൂറോളം പാത്രം മുക്കി വയ്ക്കണം. ഇത് പാത്രത്തിൽ പറ്റിയിരിക്കുന്ന കറയേയും അഴുക്കിനേയും എളുപ്പത്തിൽ ഇല്ലാതാക്കുന്നു.
4. തടിപ്പാത്രങ്ങളിലെ കടുത്ത കറകളെ നീക്കം ചെയ്യാൻ ഉപ്പ് മാത്രം മതി. കുറച്ച് ഉപ്പെടുത്തതിന് ശേഷം പാത്രത്തിലേക്ക് വിതറി കൊടുക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം പാതി മുറിച്ച നാരങ്ങ കൊണ്ട് പാത്രം ഉരച്ച് കഴുകണം. ഇത് കഠിനകറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
5. തടി കൊണ്ടുള്ള പാത്രങ്ങൾ ആയതിനാൽ തന്നെ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞിരുന്നാൽ പാത്രത്തിൽ നിന്നും ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതയെ വളരെ കൂടുതലാണ്. നാരങ്ങയും ഉപ്പും ഉപയോഗിച്ച് കഴുകിയാൽ പാത്രം ഡ്രൈ ആകുന്നത് തടയുകയും ദുർഗന്ധം മാറുകയും ചെയ്യുന്നു.