
തടികൊണ്ടുള്ള പാത്രങ്ങളും നമ്മൾ നിരന്തരമായി അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ;കട്ടിങ് ബോർഡ്, തടികൊണ്ടുള്ള സ്പൂൺ, മറ്റ് പാത്രങ്ങൾ എന്നിവയ്ക്ക് എളുപ്പത്തിൽ അഴുക്കിനേയും എണ്ണയേയും വലിച്ചെടുക്കാൻ സാധിക്കും; തടികൊണ്ടുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി !
അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമുക്ക് അറിയാം.
ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും പാത്രങ്ങൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
സ്റ്റീൽ, അലുമിനിയം തുടങ്ങി പലതരത്തിലുള്ള പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കാറുണ്ട്. തടികൊണ്ടുള്ള പാത്രങ്ങളും നമ്മൾ നിരന്തരമായി അടുക്കളയിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ്. കട്ടിങ് ബോർഡ്, തടികൊണ്ടുള്ള സ്പൂൺ, മറ്റ് പാത്രങ്ങൾ എന്നിവയ്ക്ക് എളുപ്പത്തിൽ അഴുക്കിനേയും എണ്ണയേയും വലിച്ചെടുക്കാൻ സാധിക്കും. തടികൊണ്ടുള്ള പാത്രങ്ങൾ വൃത്തിയാക്കേണ്ട രീതികൾ എന്തൊക്കെയെന്ന് അറിയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപ്പ്
ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ പാത്രം കഴുകിയെടുക്കണം. ഇത് പാത്രത്തിൽ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയകളെ എളുപ്പത്തിൽ നീക്കം ചെയ്യും. ശേഷം കുറച്ച് ഉപ്പ് വിതറി കൊടുക്കാം. പകുതി നാരങ്ങയെടുത്ത് ഉപ്പ് അലിയുന്നതുവരെ പാത്രം ഉരച്ച് കഴുകണം. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. വൃത്തിയാക്കി കഴിഞ്ഞാൽ ഉണക്കാൻ വെക്കാൻ മറക്കരുത്.
നാരങ്ങ നീര്
പാത്രങ്ങളിലെ കടുത്ത കറയേയും ദുർഗന്ധത്തേയും നീക്കം ചെയ്യാൻ സാധാരണമായി ഉപയോഗിക്കുന്നതാണ് നാരങ്ങ നീര്. ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്ത് അതിലേക്ക് നാരങ്ങ നീര് ചേർക്കണം. ശേഷം പാത്രം 10 മിനിട്ടോളം വെള്ളത്തിൽ മുക്കിവെക്കണം. അതിനുശേഷം പാത്രം കഴുകിയെടുക്കാവുന്നതാണ്.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും കറകളെ നീക്കം ചെയ്യാൻ ബെസ്റ്റാണ്. കറപിടിച്ച പാത്രത്തിലേക്ക് ബേക്കിംഗ് സോഡയും നാരങ്ങ നീരും ചേർത്ത് തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടക്കണം. ശേഷം പാത്രം കഴുകിയെടുക്കാവുന്നതാണ്.
വിനാഗിരി
രാത്രി മുഴുവൻ പാത്രം വിനാഗിരിയിൽ മുക്കിവെക്കണം. അടുത്ത ദിവസം എടുത്ത് കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് കറകളെ നീക്കം ചെയ്യുകയും പാത്രത്തിലെ ദുർഗന്ധത്തെ അകറ്റുകയും ചെയ്യുന്നൂ.
സാൻഡ് പേപ്പർ
സാൻഡ് പേപ്പർ ഉപയോഗിച്ചും കറകളെ നീക്കം ചെയ്യാൻ സാധിക്കും. സാൻഡ് പേപ്പർ കൊണ്ട് ഉരച്ച് വൃത്തിയാക്കുമ്പോൾ തടിയിലെ ആദ്യത്തെ പാളി നീക്കം ചെയ്യുകയും പുതിയ തടി വരുകയും ചെയ്യും. ഇത് പാത്രത്തെ വൃത്തിയാക്കുകയും മിനുസമാർന്ന ഫിനിഷിങ് നൽകുകയും ചെയ്യുന്നു.