video
play-sharp-fill

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം; സംഘത്തിലെ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍: വിദേശത്തുനിന്നടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു,രണ്ട് യുവതികളെ മോചിപ്പിച്ചു

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം; സംഘത്തിലെ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍: വിദേശത്തുനിന്നടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു,രണ്ട് യുവതികളെ മോചിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി.ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

കോവൂര്‍ അങ്ങാടിക്ക് സമീപമുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മൂന്നുമാസമായി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ മെഡിക്കല്‍കോളേജ് പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നേപ്പാള്‍, തമിഴ്നാട് സ്വദേശിനികളായ രണ്ടുയുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ കോടതിയില്‍ ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം നഗരത്തിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ചുണ്ടായ അടിപിടിയില്‍ ഇടപാടുകാരന്റെ ഫോണ്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പെണ്‍വാണിഭകേന്ദ്രത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്.

പെണ്‍വാണിഭകേന്ദ്രത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്ഥിരമായി യുവതികള്‍ എത്താറുണ്ടെന്നും ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

ഝാര്‍ഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്‌ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തുന്നത്.

Tags :