
വനിതാ പ്രിമിയര്‍ ലീഗ്: ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്
മുംബയ് :വിമണ്‍സ് പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ് ഫൈനലിലെത്തി.
ശനിയാഴ്ച മുംബയ്യില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മുംബയ്യുടെ എതിരാളികള്‍. ആദ്യ സീസണിലും ഈ രണ്ട് ടീമുകള്‍ തന്നെയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
അന്ന് ഡല്‍ഹിയെ വീഴ്ത്തി മുംബയ് കിരീടം ചൂടിയിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ആണ് ആര്‍സിബി വിമണ്‍സ് കപ്പ് നേടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബയ് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന എലിമിനേറ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് 19.2 ഓവറില്‍ 166 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.
Third Eye News Live
0