
കോട്ടയം : തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗത്തില്‍ വ്യക്തിഗത, ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.പതിനെട്ടിനും 55 വയസിനും മദ്ധ്യേ പ്രായമുള്ളവരാകണം. പലിശനിരക്ക് ആറു ശതമാനം. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ്.
മൈക്രോഫിനാൻസ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 33.5 ശതമാനം പലിശനിരക്കില്‍ മൂന്നു കോടി രൂപ വരെ വായ്പയും അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്. ഫോണ്‍ : 04812930323.