
കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും കേരള പോലീസ് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി.
കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഉദ്ഘാടനം നിർവഹിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേൻ സംസ്ഥാന എക്സിക്ക്യൂട്ടിവ് അംഗം സുനിമോൾ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ.നിഷാ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് എ ജെ തോമസ്, ഡിവൈഎസ്പി എസ് എസ് ബി കോട്ടയം റജിമോൾ സംസ്ഥാന വൈ. പ്രസിഡൻ്റ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ ജില്ലയിലെ വനിത പോലീസ് ഉദ്യോഗസ്ഥർക്കായി വി-ഗാർഡും കാരിത്താസ് ഹോസ്പിറ്റലുമായി ചേർന്ന് വിജയറ്റരമായി നടത്തിയ കാൻസർ ഷീൽഡ് പ്രോഗ്രാം ( മാമോഗ്രാം ടെസ്റ്റി)മായി ബന്ധപ്പെട്ടവർക്ക് ആദരവും നൽകി ,ജീവനക്കാരുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് സംഘടനകൾ നൽകുന്ന ജാഗ്രത ഏറെ പ്രശംസനിയമാണ് എന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.
ക്യാൻസർ രോഗപ്രതിരോധവും രോഗമുക്തിയും സാമുഹ്യപിൻന്തുണയോടെ നമ്മുക്ക് ചെയ്യാവുന്നതാണ് എന്ന് ആനന്ദം ബ്രാൻ്റ് അംബാസിഡർകോട്ടയം കൂടിയായ നിഷാ ജോസ് കെ മാണി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു .ചടങ്ങിന് സവിതമോൾ പി യു ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി സ്വാഗതവും മഞ്ജുഷ ഗോപി ജില്ലാ കമ്മറ്റി മെമ്പർ കേരള പോലിസ് ഓഫിസേഴ്സ് അസോസിയേഷൻ കൃതജ്ഞതയും അർപ്പിച്ചു.



