
കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു.
പരിപാടിയിൽ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു, തുടര്‍ന്ന് ബോധവൽക്കരണ ക്ലാസുകളും, കോട്ടയം, ജില്ലാ പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയരക്ഷാ പരിശീലനവും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങില്‍ നിര്‍മ്മല ജിമ്മി (ജില്ലാ പഞ്ചായത്ത് മെമ്പര്‍ ), ബിന്‍സി സെബാസ്റ്റ്യന്‍ (മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കോട്ടയം), റ്റിജു റെയ്ച്ചല്‍ തോമസ് (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.