video
play-sharp-fill

മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വനിത ദിനാഘോഷം… ഫ്രീ ടു ഫ്ലൈയും സെൻസികെയറിൻ്റെ സഹായത്താൽ മെൻസ്ട്രുൽ കപ്പ് ബോധവത്ക്കരണ ക്ലാസും വിതരണവും സംഘടിപ്പിച്ചു

മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വനിത ദിനാഘോഷം… ഫ്രീ ടു ഫ്ലൈയും സെൻസികെയറിൻ്റെ സഹായത്താൽ മെൻസ്ട്രുൽ കപ്പ് ബോധവത്ക്കരണ ക്ലാസും വിതരണവും സംഘടിപ്പിച്ചു

Spread the love

തൃശൂർ: മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോളേജ് യൂണിയൻ്റെയും തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും കരുണം ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം ഫ്രീ ടു ഫ്ലൈയും സെൻസികെയറിൻ്റെ സഹായത്താൽ മെൻസ്ട്രുൽ കപ്പ് ബോധവത്ക്കരണ ക്ലാസും വിതരണവും സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പാൾ എം.ജെ.ബിജു ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ എം.എ.അധിനൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.നിജി ജെസ്റ്റിൻ ക്ലാസുകൾ നയിച്ചു.

ജില്ല യൂത്ത് ഓഫീസർ സി.ബിൻസി, കരുണം ഫൗണ്ടേഷൻ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, ടി.ഷിജു വർഗ്ഗീസ്, മന്ദീപ് വാര്യർ, അനുശ്രീ.എൻ.ബാബു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ വിദ്യാർത്ഥികൾക്ക് സെൻസികെയർ ട്രു കപ്പ് സൗജന്യമായി വിതരണം ചെയ്തു.