
വനിതാ ദിനം: സ്ത്രീകൾക്കായി പ്രത്യേക കാഴ്ച്ച പരിശോധന
സ്വന്തംലേഖകൻ
കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ച് വാഹനമോടിക്കുന്ന വനിതകൾക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ റോഡരികിൽ തന്നെ കാഴ്ച്ച പരിശോധനാ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു.
മാർച്ച് 5 ന് ആലംപള്ളി എൻ. എസ്. എസ് കരയോഗം ഹാൾ ,മാർച്ച് 6 ന് പാലാ ജനറൽ ആശുപത്രിക്ക് സമീപം റോഡരികിലുമാകും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പുകളിൽ ഡോക്ടർമാരുടെ നേതൃത്യത്തിൽ കഴ്ച്ചശക്തി പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കും.
Third Eye News Live
0