
നവി മുംബയ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 49.5 ഓവറില്‍ എല്ലാവരും പുറത്തായപ്പോള്‍ 338 റണ്‍സ് ആണ് നേടിയത്. തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ അലീസ ഹീലിയെ നേരത്തെ മടക്കിയെങ്കിലും ‘മാടമ്പള്ളിയില്‍ വേറെയുമുണ്ടായിരുന്നു മനോരോഗികള്‍’ എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ്, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ എലീസ് പെറി, ആഷ്ലി ഗാര്‍ഡിനര്‍ എന്നിവരാണ് ഓസീസിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അലീസ ഹീലി 5(15) ക്രാന്തി ഗൗഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. എന്നാല്‍ കണ്ടാം വിക്കറ്റില്‍ ഫീബി ലിച്ച് ഫീല്‍ഡ് 119(93) – എലീസ് പെറി 77(88) എന്നിവര്‍ ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത് 155 റണ്‍സ്.
അമന്‍ജോത് കൗറിന്റെ പന്തില്‍ ലിച്ച്ഫീല്‍ഡ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് വന്ന ബെത്ത് മൂണി 24(22), അനബെല്‍ സതര്‍ലാന്‍ഡ് 3(6) എന്നിവരും എലീസ് പെറിയും വീണതോടെ സ്കോര്‍ 243ന് അഞ്ച്.



