പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍; ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍
സ്വന്തം ലേഖിക
വെള്ളനാട്: പ്രസവത്തെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവതി മരിച്ചു. അധികൃതരുടെ അനാസ്ഥ കാരണമുണ്ടായ ചികിത്സപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍.
വെള്ളനാട് ചാങ്ങ തെക്കുംകര പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്.
കഴിഞ്ഞ 11-ന് പ്രസവ ചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 16-ന് ആര്യയെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി.യില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുഞ്ഞിന് ആര്യ ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് 18-ന് രാവിലെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടിസ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് മരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യ മരിക്കാന്‍ കാരണമെന്ന് ഭര്‍ത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു.
എന്നാല്‍ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് എസ്.എ.ടി.യിലേക്ക് ആര്യയെ റഫര്‍ ചെയ്തതെന്നും ആര്യയെ ചികിത്സിച്ച നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.