സോഷ്യല്‍ മീഡിയ വഴിയുള്ള ബന്ധം ചെന്നെത്തിയത് ആത്മഹത്യയില്‍; വീട്ടമ്മ ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

Spread the love

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍.

കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് മംഗലംഡാം പൊലീസ് പിടികൂടിയത്. കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ് കഴിഞ്ഞ മാസം 19ന് വീട്ടില്‍ തൂങ്ങിമരിച്ചത്.

ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വ്യക്തമായതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

എസ് സി എസ്ടി ആക്‌ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്പെഷ്യല്‍ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.