
സ്വന്തം ലേഖിക
കുണ്ടറ: യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) യെ ആണ് ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു.
വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ സൂര്യയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.