
കണ്ണൂർ: പരിയാരം ശ്രീസ്ഥയില്‍ രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഒരു കുട്ടിയുടെയും യുവതിയുടെയും നില ഗുരുതരമാണ്. മൂന്നുപേരും പരിയാരം ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറും നാലും വയസുള്ള കുട്ടികളുമായാണ് യുവതി വീട്ടുവളപ്പിലെ കിണറ്റില്‍ ചാടിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർതൃമാതാവിനെതിരെ രണ്ടുമാസം മുൻപ് യുവതി പരിയാരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ യുവതി ആരോപിക്കുന്നത്.
എന്നാല്‍ പിന്നീട് ഇവർ സംസാരിച്ച് ഒത്തുതീർപ്പില്‍ എത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും യുവതി ഭർതൃവീട്ടിലേക്ക് എത്തിയത്.