“എല്ലാം തുടങ്ങിയത് വഴിതെറ്റിപ്പോയ ഒരു വാട്ട്‌സ് ആപ്പ് മെസേജില്‍ നിന്ന്; പപ്പയുടെ ‘യങ് വേര്‍ഷന്‍’ എന്നു കരുതി ശ്രദ്ധിച്ചു തുടങ്ങി; തനിക്ക് മൂന്ന് കുട്ടികള്‍ വേണം, നീ നല്ലൊരു അമ്മയാകണമെന്നും രാഹുൽ പറഞ്ഞു; ഒടുവിൽ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു”; താൻ നേരിട്ട ക്രൂരതയെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ…!

Spread the love

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നാമത് ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ മൊഴി പുറത്ത്.

video
play-sharp-fill

2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്‌സാപ്പില്‍ തുടര്‍ച്ചയായി സന്ദേശം അയച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാഹുല്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഗര്‍ഭിണിയായപ്പോള്‍ അവഗണിച്ചു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയ ബന്ധങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ച്‌ ഭീഷണി തുടര്‍ന്നു. രാഹുലിനെതിരെ പരാതി നല്‍കിയവര്‍ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിതെറ്റിപ്പോയ വാട്ട്‌സ് ആപ്പ് മെസേജാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി നല്‍കിയ യുവതിയുടെ ജീവിതം തകര്‍ത്തത്. തന്റെ പിതാവിന് യുവതി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതതിന്റെ ലിങ്ക്, അത് വാങ്ങിക്കുവാനായി നാട്ടിലുള്ള ബാല്യകാല സുഹൃത്ത് രാഹുലിന് അയച്ചതാണ് പണ്ടെങ്ങോ സേവ് ചെയ്തിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരിലേക്ക് പോയത്. ഉടന്‍ തന്നെ അത് ഡിലീറ്റ് ആക്കിയെങ്കിലും പിറ്റേന്നുമുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരില്‍ നിന്നും മെസേജുകള്‍ എത്താന്‍ തുടങ്ങി എന്ന് പൊലീസ് എഫ്‌ഐആറിലെ അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

യുവതി ആദ്യം പ്രതികരിച്ചില്ലെങ്കിലും തുടര്‍ച്ചയായി മെസേജ് വരാന്‍ തുടങ്ങിയതോടെയാണ് മറുപടി നല്‍കിയതെന്നും പിന്നീട് ക്രമേണ കുടുംബാംഗങ്ങളെപ്പറ്റിയും ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം രാഹുല്‍ സംസാരിച്ചു തുടങ്ങിയെന്നും മൊഴിയില്‍ പറയുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. പ്രിയ എ.എല്‍ ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്.

തന്റെ പപ്പയുടെ ‘യങ് വേര്‍ഷന്‍’ ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് മമ്മി ഇടയ്ക്കിടെ പറയുന്നത് കേട്ടാണ് ടിവിയില്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും കാനഡയില്‍ ജോലി ചെയ്തിരുന്ന തനിക്ക് നാട്ടിലുള്ള സുഹൃത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ നമ്പര്‍ തന്നതെന്നുമാണ് യുവതിയുടെ മൊഴി. അന്ന് അത് വെറുതേ ഫോണില്‍ സേവയാക്കിയെങ്കിലും ഒരിക്കല്‍ പോലും കോണ്‍ടാക്‌ട് ചെയ്തിരുന്നില്ല.

ആദ്യമെല്ലാം വളരെ കാഷ്വലായി വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാള്‍ സംസാരിക്കുന്നതു പോലെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. വിവാഹിതയാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചും കുട്ടികള്‍ ഉണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ചും തിരക്കി. പിന്നീട് നിരന്തരമായി പേഴ്‌സസണല്‍ കാര്യങ്ങളെക്കുറിച്ചും കുട്ടികളില്ലാത്തതിനെപ്പറ്റിയും ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. നിര്‍ബന്ധിച്ചപ്പോള്‍ ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകളുണ്ടെന്ന് പറയേണ്ടി വന്നു. അപ്പോള്‍ ‘ഹഗ്’ ചെയ്യാന്‍ തോന്നുന്നുവെന്നും എത്രനാള്‍ എങ്ങനെ സഹിച്ച്‌ കഴിയും എന്നെല്ലാം രാഹുല്‍ തന്നോട് പറഞ്ഞെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ തന്നോടൊപ്പം ഇറങ്ങിവരണമെന്ന് രാഹുല്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും തനിക്ക് കുട്ടികളുണ്ടായാല്‍ അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും താന്‍ ഒരു നല്ല കംപാനിയന്‍ ആണെന്നും രാഹുല്‍ യുവതിയോട് പറഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ പിന്നാലെ കൂടിയ രാഹുല്‍ യുവതിയോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലെന്നും എന്തിനാണ് നേരത്തേ പോയി കല്യാണം കഴിച്ചതെന്നും യു വില്‍ ബീ മൈ ലൈഫ് പാര്‍ട്ണര്‍ എന്നുമെല്ലാം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. മൂന്ന് കുട്ടികളെങ്കിലും വേണമെന്നായിരുന്നു രാഹുലിന്റെ ആവശ്യമെന്നും താന്‍ നല്ലൊരു പിതാവായിരിക്കുമെന്നുമല്ലാം രാഹുല്‍ പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി.