റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കേണ്ട ; ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കാതെ തൊഴിലെടുക്കാം. ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ ജീവനക്കാർക്ക് നൽകാൻ തീരുമാനം. റെയിൽവേ വനിതാ ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ദിനംപ്രതി ഏറി വരികെയാണ്. ഈ സാഹചര്യത്തിൽ വനിതാ ജീവനക്കാർക്ക് കുരുമുളക് സ്‌പ്രേ നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്. റെയിൽവേ ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകൾക്കാണ് കുരുമുളക് സ്‌പ്രേ നൽകുന്നത്.

സേലം ഡിവിഷനിൽ സ്‌പ്രേ പ്രയോഗം തുടങ്ങിയിരുന്നു. സ്റ്റേഷൻ ചെലവിനുള്ള ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സേലത്തിനു പുറമെ മറ്റ് ഡിവിഷനുകളിലും ഇത് ഉടൻ നടപ്പാക്കും. കൂടാതെ കേരളത്തിലെ രണ്ട് ഡിവിഷനിലും വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയോഗിക്കാനുള്ള നടപടി ഈമാസം പൂർത്തിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ ആദ്യം നിയമനം നടക്കും. ഗേറ്റുകളിലും മറ്റും ജോലിചെയ്യുന്ന വനിതകളെ പ്ലാറ്റ്‌ഫോം ജോലികളിലേക്ക് മാറ്റും. മികച്ച പ്രതികരണം തന്നെയാണ് ഈ തീരുമാനത്തിന് ലഭിക്കുന്നത്. ഈ തീരുമാനത്തിലൂടെ തങ്ങൾ സുരക്ഷിതരാവും എന്നാണ് പലരുടെയും അഭിപ്രായം.