video
play-sharp-fill
വീണ്ടും നരബലി ! യുവതിയുടെ മൃതദേഹം പാതി വെന്ത നിലയിൽ; മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികൾ ; കർണാടകയിൽ ഇരുപത്തിയാറുകാരിയുടെ ​ദാരുണമരണത്തിൽ ഞെട്ടി നാട്ടുകാർ

വീണ്ടും നരബലി ! യുവതിയുടെ മൃതദേഹം പാതി വെന്ത നിലയിൽ; മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികൾ ; കർണാടകയിൽ ഇരുപത്തിയാറുകാരിയുടെ ​ദാരുണമരണത്തിൽ ഞെട്ടി നാട്ടുകാർ

സ്വന്തം ലേഖകൻ

കർണാടക: കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗബ്ബൂർ ഗ്രാമത്തിൽ യുവതിയെ നരബലി നടത്തിയതായി സൂചന. ഇരുപത്താറുകാരിയായ നേത്രാവതി എന്ന യുവതിയുടെ മൃതദേഹം പാതി വെന്ത നിലയിൽ കണ്ടെത്തി. നിധിക്ക് വേണ്ടി യുവതിയെ ബലി നൽകിയതാണെന്നാണ് സംശയിക്കുന്നത്.

വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസുള്ള കുട്ടിയുടെ അമ്മയാണ് യുവതി. സംഭവം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികൾ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗർണമി നാളിൽ അക്രമികൾ യുവതിയെ ബലി നൽകിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആത്മഹത്യ സാധ്യത തള്ളിക്കളഞ്ഞ പൊലീസ്, കൊലപാതകമാണ് എന്ന കണക്കുകൂട്ടലിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അന്വേഷണം ആരംഭിച്ച കൊപ്പൽ റൂറൽ പൊലീസ് യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തു.