
പൂനെ: ഭർത്താവിന്റെ അനുമതിയോടെ ഭർത്താവിന്റെ പിതാവ് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
മുൻ എസിപിയാണ് യുവതിയുടെ ഭർതൃപിതാവ്. ഭർത്താവിന് ലൈംഗികശേഷിയില്ലെന്നും യുവതി ആരോപിക്കുന്നു. ഇത് പുറത്തറിയാതിരിക്കാൻ തനിക്ക് കുട്ടി ജനിക്കാനായാണ് ഭർത്താവിന്റെ പിതാവിനെകൊണ്ട് ലൈംഗികവേഴ്ച്ച നടത്തിയതെന്നും യുവതി ആരോപിക്കുന്നു.
ഇതിന് ഭർത്താവിന്റെ മാതാവും കൂട്ടുനിന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മാസം മുൻപാണ് യുവതി വിവാഹിതയായത്. ആദ്യരാത്രിയില്‍ പോലും ഭർത്താവില്‍ നിന്നും ലൈംഗിക താത്പര്യം ഉണ്ടായില്ല. വിവാഹശേഷം പതിനഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കാൻ മഹാബലേശ്വറിലേക്ക് പോയെന്നും യുവതി വെളിപ്പെടുത്തുന്നു.
എന്നാല്‍, ആ സമയത്തുപോലും ഭർത്താവ് ശാരീരിക ബന്ധത്തിനു തയ്യാറായിരുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ഭർത്താവിന് ലൈംഗികശേഷി ഇല്ലാത്തതുകൊണ്ടാണ് ലൈംഗികബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറിയതെന്നാണ് യുവതി ആരോപിക്കുന്നത്. തുടർന്ന് വീട്ടിലെത്തിയ ശേഷമാണ് അമ്മായിയച്ഛനുമായി ശാരീരികബന്ധം നടത്താൻ തന്നെ നിർബന്ധിച്ചത്.
ഈ പ്രവൃത്തികള്‍ക്കെല്ലാം ഭർത്താവും അമ്മായിയമ്മയും പിന്തുണ നല്‍കിയിരുന്നതായും യുവതി പറയുന്നു. മകന്റെ കഴിവുകേട് പുറത്തറിയാതിരിക്കാനായാണ് ഭർത്താവിന്റെ മാതാപിതാക്കള്‍ ശ്രമിച്ചതെന്നും യുവതി ആരോപിക്കുന്നു.