വനിതാ പ്രീമിയര്‍ ലീഗ് താരലേലം ;15 ലക്ഷം രൂപക്ക് വയനാട്ടുകാരിയായ സജ്‌നയെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

 കോഴിക്കോട് :ഇളകാത്ത മനക്കരുത്തും കളത്തിലെ തന്ത്രങ്ങളും കൊണ്ട് കേരള ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് എസ് സജ്‌ന.

 

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ 15 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ സജ്ന, ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്ന മിന്നു മണിക്ക് ശേഷം വനിതാ ഐ പി എല്ലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ മലയാളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

28കാരിയായ സജ്നയുടെ അടിസ്ഥാന വില പത്ത് ലക്ഷമായിരുന്നു. ഈ തുകക്ക് സജ്‌നയെ സ്വന്തമാക്കാൻ ആദ്യം ഡല്‍ഹി ക്യാപിറ്റല്‍സ് എത്തിയെങ്കിലും പിന്നീട് അംബാനിയുടെ മുംബൈ സ്വന്തമാക്കുകയായിരുന്നു. യു പി വാരിയേഴ്സും രംഗത്തുണ്ടായിരുന്നു.

 

മാനന്തവാടി സ്വദേശിയായ സജ്ന വലംകൈ ഓഫ് സ്പിന്നറും ബാറ്ററുമാണ്. അണ്ടര്‍ 23 കേരള ടീം നായികയായിരുന്നു. സജ്നക്ക് പുറമെ ബാറ്റര്‍ ഐ വി ദൃശ്യ, സ്പിന്നര്‍ കീര്‍ത്തി ജെയിംസ്, ആള്‍റൗണ്ടര്‍ നജില സി എം സി എന്നിവരായിരുന്നു താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത മലയാളികള്‍.

 

വയനാട്ടുകാരിയായ സജ്ന മാനന്തവാടി സ്കൂളിലാണ് ഹയര്‍ സെക്കൻഡറി പഠനം പൂര്‍ത്തീകരിച്ചത്. അവിടെ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും തിളങ്ങി. “നിനക്ക് ക്രിക്കറ്റ് നോക്കിക്കൂടേ’ എന്ന ഫിസിക്കല്‍ ട്രെയിനര്‍ എല്‍സമ്മയുടെ ചോദ്യമാണ് ഇന്ന് മുംബൈ ഇന്ത്യൻസിലെത്തി നില്‍ക്കുന്നത്.

 

കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെ സെലക്്ഷൻ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും പരിചയക്കുറവ് കാരണം ആദ്യവട്ടം പുറത്തായി. അടുത്ത തവണ ലക്ഷ്യം നേടി. സീനിയര്‍ താരത്തിന്റെ അഭാവത്തില്‍ ഹൈദരാബാദിനെതിരെ കളത്തിലിറങ്ങി. ഒരു പന്തില്‍ ജയിക്കാൻ ആവശ്യമായിരുന്ന നാല് റണ്‍സ് നേടി ടീമിന് അവിസ്മരണീയ ജയം സമ്മാനിച്ചു. വനിതകളുടെ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.