പുലര്‍ച്ചെ സ്റ്റേഷൻ നടയില്‍ കരഞ്ഞ് നിലവിളിച്ച്‌ ഒരാള്‍; ആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ലെന്നും മറുപടി; ഒടുവില്‍ രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച്‌ പോലീസ്

Spread the love

പത്തനംതിട്ട: പുലർച്ചെ സ്റ്റേഷൻ നടയില്‍ കരഞ്ഞ് നിലവിളിച്ച്‌ കൊണ്ട് ഓടിയെത്തിയ ആളെ കണ്ട് പോലീസ് പതറി.

ഒടുവില്‍ കാര്യം തിരക്കിയപ്പോള്‍ ‘രക്ഷകരായി പോലീസ്.
പത്തനംതിട്ട തണ്ണിത്തോട് ആണ് സംഭവം നടന്നത്.

രക്തസ്രാവം വന്ന് വളരെ ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച്‌ പോലീസ്.
തണ്ണിത്തോട് മൂഴി പുളിഞ്ചാൻ വീട്ടില്‍ അമ്ബിളിയെ ആണ് പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്.
ഗുരുതരാവസ്ഥയിലായ അമ്പിളിയെ കൊണ്ടുപോകാൻ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഭർത്താവ് തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group