അഞ്ച്‌ മക്കള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയത് കുടുംബ പ്രശ്നം മൂലമെന്ന് വിമിജ; ഇനി ബന്ധുവീട്ടിലേക്ക് പോകില്ല; ആറ് പേരെയും വയനാട്ടിലെത്തിച്ചു

Spread the love

സ്വന്തം ലേഖിക

കല്‍പ്പറ്റ: ഗുരുവായൂരില്‍ കണ്ടെത്തിയ അമ്മയേയും അഞ്ച് മക്കളെയും വയനാട്ടിലെത്തിച്ചു.

നാലു ദിവസം മുൻപ് കാണാതായ കൂടൊത്തുമ്മലില്‍ താമസിക്കുന്ന വിമിജ (40)യെയും കുട്ടികളെയുമാണ് കല്‍പ്പറ്റയിലെ സ്നേഹിതയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബത്തിന് സ്വന്തമായി വീടില്ല. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ബാബു കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. നീണ്ടനാളുകളായി വാടക വീട്ടിലായിരുന്നു താമസം.

അവിടെ നിന്ന് മാറേണ്ട സാഹചര്യം വന്നതോടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇത്രയും നാള്‍ അവിടെയായിരുന്നു താമസം. കുടുംബ പ്രശ്നം മൂലമാണ് താൻ വീട് വിട്ടിറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ബന്ധുവീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് സ്‌നേഹിതയിലേക്ക് മാറ്റിയത്.