
കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന അതിരമ്പുഴ കോട്ടമുറി ഭാഗം, കാക്കനാട്ടുകാലായിൽ വീട്ടിൽ കെ.എം.മാത്യുവിൻ്റെ ഭാര്യ ജെയിൻ മാത്യുവിനെ (ജെയ്നമ്മ 48) കഴിഞ്ഞ ആറ് മാസമായി കാണ്മാനില്ല.
അതിരമ്പുഴ കോട്ടമുറി ഭാഗത്തുള്ള ഇവരുടെ വീട്ടിൽ നിന്നും 2024 ഡിസംബർ 23 ന് രാവിലെ മുതലാണ് (23/12/2024) ഇവരെ കാണാതായത്. ഇവർ കേരളത്തിലെ വിവിധ ജില്ലകളിലെ ക്രിസ്ത്യൻ പള്ളികളിലും, ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മകളിലും സ്ഥിരമായി പോകാറുളളതും, വീടുകളിൽ ക്രിസ്തീയ ലഘുലേഖകൾ വിതരണം ചെയ്യാറുള്ളതുമാണ്.
5 അടി ഉയരം, ഇരുനിറം, നര കലർന്ന
മുടി, കഴുത്തിന് മുൻഭാഗത്തായി ഓപ്പറേഷൻ ചെയ്ത പാട്, സ്ഥിരമായി കണ്ണട ധരിക്കുന്നു, കാണാതാകുമ്പോൾ ചുരീദാർ, സ്വർണ്ണ മാല, കമ്മൽ, മോതിരം, വള എന്നിവ ധരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കുക.
പോലീസ് സൂപ്രണ്ട്, ക്രൈംബ്രാഞ്ച്, കോട്ടയം : 9497996947
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്-1, ക്രൈംബ്രാഞ്ച്, കോട്ടയം: 9497990197
ഡിറ്റക്ടീവ് ഇൻസ്പെക്ടർ-II,ക്രൈംബ്രാഞ്ച്, കോട്ടയം : 9497987261
ക്രൈംബ്രാഞ്ച് ഓഫീസ്, കോട്ടയം : 0481-2563005, 2562050