
പത്തനംതിട്ടയിൽ വീട്ടമ്മ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു
പത്തനംതിട്ട: വീട്ടമ്മ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ടയിൽ കൂടൽ നെല്ലിമരുപ്പ് കോളനിയിലാണ് സംഭവം. പ്രതി രജനിയെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കൂടെ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയായ ശശിധരനെ രജനി കൊലപ്പെടുത്തിയത്.
ശശിധരനും രജനിയും ഒരുമിച്ചായിരുന്നു താമസം. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് രജനി ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
ഗുരുതരാവസ്ഥയിലായിരുന്ന ശശിധരൻ ഇന്ന് പുലർച്ചയോടെ മരിച്ചു. രജനി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്നും ഇന്നലെ മരുന്ന് കഴിച്ചിരുന്നില്ലെന്നും അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0