video
play-sharp-fill

പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിൽ തർക്കം; രക്ഷപെടാനായി ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ യുവതിയെ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നു; റെയിൽവേ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് അറസ്റ്റിൽ; സംഭവം പത്തനാപുരത്ത്

പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിൽ തർക്കം; രക്ഷപെടാനായി ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ യുവതിയെ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നു; റെയിൽവേ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് അറസ്റ്റിൽ; സംഭവം പത്തനാപുരത്ത്

Spread the love

പത്തനാപുരം: പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ.

വിളക്കുടി കോട്ടവട്ടം ജംക്ഷനിൽ ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയിൽവേയിൽ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് കഴുത്തിന് ഞെരിച്ച്‌ കൊല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെ തുടർന്നാണ് ഭർത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശ നിലയിലാണ് ജയമോളെ കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: ജോമോൻ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോൾ മത്തായിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ് പറഞ്ഞു.

പിന്നീട് ജയമോൾ ശുചിമുറിയിൽ കയറി. ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്നു ജയമോളുടെ മകൾ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോൾ ജയമോൾ അവശ നിലയിൽ നിലത്തു കിടക്കുന്നതാണു കണ്ടത്.

ഉടൻ പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.