
ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപത്തില്‍ സ്വന്തം മകനടക്കം നാലുകുട്ടികളെ പൂനം എന്ന 32 വയസ്സുകാരി നാലുകുട്ടികളെ കൊലപ്പെടുത്തി. 2023 മുതല്‍ 2025 വരെയുള്ള കാലയളവിലായിരുന്നു പൂനം നാലുകുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം.
എന്നാൽ പോലീസിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു പൂനത്തിന്റെ വെളിപ്പെടുത്തലുകള്‍. മൂന്നുവയസ്സുള്ള മകനൊഴികെ ബാക്കി മൂന്നുപേരും സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികളെ സൗന്ദര്യമാണ് പൂനത്തിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.
സ്വന്തം മകനുള്‍പ്പെടെ നാലുകുട്ടികളെയാണ് പൂനം അതിവിദഗ്ധമായി കൊലപ്പെടുത്തിയത്. ആദ്യ മൂന്ന് കൊലപാതകങ്ങളും തന്ത്രപരമായി മറയ്ക്കാനായെങ്കിലും നാലാമത്തെ ക്രൂരകൃത്യത്തില്‍ പൂനത്തിന് പിടിവീണു. ഇതോടെയാണ് മുന്‍പ് നടന്ന മൂന്ന് കൊലപാതകങ്ങളും പുറംലോകമറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023-ലായിരുന്നു കൊലപാതക പരമ്പരയുടെ തുടക്കം. ബന്ധുവായ ഒന്‍പതുവയസ്സുകാരിയെയാണ് ആദ്യം വെള്ളത്തില്‍ മുക്കിക്കൊന്നത്. മരണത്തില്‍ സംശയം തോന്നാതിരിക്കാന്‍ ഈ കുട്ടിയ്‌ക്കൊപ്പം മൂന്നുവയസ്സുള്ള സ്വന്തം മകനെയും യുവതി സമാനരീതിയില്‍ കൊലപ്പെടുത്തി. രണ്ടുകുട്ടികളുടേതും അപകടമരണമായി ചിത്രീകരിച്ചു. ആര്‍ക്കും ഇതില്‍ സംശയം തോന്നിയില്ല.
2025 ആഗസ്റ്റില്‍ പൂനം വീണ്ടും ക്രൂരത ആവര്‍ത്തിച്ചു. സെവാഹ് ഗ്രാമത്തിലെ ബന്ധുവായ ആറുവയസ്സുകാരിയാണ് ഇത്തവണ യുവതിയുടെ ക്രൂരതയ്ക്കിരയായത്. സമാനരീതിയില്‍ വെള്ളത്തില്‍ മുക്കി തന്നെയാണ് ഈ കുട്ടിയെയും കൊലപ്പെടുത്തിയത്.
ഡിസംബര്‍ ഒന്നിനായിരുന്നു നാലാമത്തെ കൊലപാതകം. മുന്‍പത്തെപ്പോലെ രക്ഷപ്പെടാമെന്ന് കരുതിയെങ്കിലും ഇത്തവണ പൂനത്തിന് പിടിവീഴുകയായിരുന്നു. ബന്ധുവായ ആറുവയസ്സുകാരി വിദിയെയാണ് ഡിസംബര്‍ ഒന്നാംതീയതി പൂനം കൊലപ്പെടുത്തിയത്. ബന്ധുവീട്ടിലെ ഒരു വിവാഹചടങ്ങിനിടെയാണ് വാട്ടര്‍ ടബ്ബില്‍ കുട്ടിയെ മുക്കിക്കൊന്നത്. സംഭവം നടന്ന് ഏറെനേരം കഴിഞ്ഞശേഷമാണ് മറ്റുള്ളവര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ സംശയമുയര്‍ന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പൂനം വാട്ടര്‍ ടബ്ബിന് സമീപത്തേക്ക് വന്നതായി സ്ഥിരീകരിച്ചു. വിവാഹാഘോഷങ്ങള്‍ക്കിടെ പൂനം പെട്ടെന്ന് അപ്രത്യക്ഷമായതായി ബന്ധുക്കളും മൊഴി നല്‍കി. ഇതോടെ യുവതിയെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് നാട് നടുങ്ങിയ നാല് കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്.



