
ധാക്ക: ഇന്ത്യന്‍ വനിതാ കബഡി ടീം ലോകകപ്പ് കിരീടം നിലനിര്‍ത്തി ചരിത്രമെഴുതി.
ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം, സെമിഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ചൈനീസ് തായ്പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25-18 എന്ന സ്‌കോറിന് മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍, നിര്‍ണായകമായ കലാശപ്പോരില്‍ ഇന്ത്യയുടെ കൃത്യതയാര്‍ന്ന പ്രകടനത്തിനു മുന്നില്‍ ചൈനീസ് തായ്പേയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.




