
ഈരാറ്റുപേട്ട : വിമൺ ഇന്ത്യ മൂവ്മെൻ്റ് ഈരാറ്റുപേട്ടയിൽ സ്ഥാപക ദിനം ആചരിച്ചു.
ഭീതിയുടെ രാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ പത്ത് വർഷങ്ങൾ എന്ന പ്രമേയത്തിൽ പത്താം സ്ഥാപക ദിനത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പതിറ്റാണ്ടുകളായി പാർശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി മാറുകയും സ്ത്രീ ശാക്തികരണത്തിനും സാമൂഹിക നീതിക്ക് വേണ്ടിയുള്ള സുസ്ഥിരമായ പോരാട്ടത്തിൻ്റ് പത്ത് വർഷങ്ങൾ ആണ് പൂർത്തിയാക്കിയത് എന്ന് കോട്ടയം ജില്ലാ ഖജാൻജി സബിത സത്താർ സ്ഥാപകദിന പതാക ഉയർത്തി കൊണ്ട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അമീന നൗഫൽ, സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ, വൈസ് പ്രസിഡന്റ് റസിയ ഷഹീർ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുല്ലാ, മണ്ഡലം, ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃതം നൽകി.



